തരുവണ: ഇളം പ്രായത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകൾ, വ്യക്തികൾ സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മന:പാഠമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി അമർ യസ്ദാൻ.
നൂറ്റി അമ്പതോളം പേരുകൾ പഠിച്ചെടുത്താണ് അമർ യസ്ദാൻ ഈ നേട്ടം കൈവരിച്ചത്. നിമിഷങ്ങള്‍ക്കകം പേരുകൾ പറയാനും ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും ഓർത്തെടുക്കാനും ഈ രണ്ടര വയസ്സുകാരൻ മിടുക്ക് കാണിക്കുന്നു . കഴിഞ്ഞ ദിവസമാണ് യസ്ദാന്റെ റെക്കോര്‍ഡ് നേട്ടം ഔദ്യോഗിക പ്രഖ്യാപനമായി വന്നത്. നേരത്തെ തന്നെ പല പേരുകളും പഠിച്ചെടുക്കാൻ ഈ മിടുക്കന്‍ താല്‍പര്യം കാണിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ പതാകകൾ കാണിച്ച് നിമിഷങ്ങൾക്കകകം തെറ്റാതെ പറയും. കൂടാതെ പ്രധാന വ്യക്തികളുടെ പേരുകളും തെറ്റില്ലാതെ പറയാൻ ഈ കുരുന്നു പ്രതിഭക്ക് കഴിയും. തരുവണ സ്വദേശി പുനത്തിക്കണ്ടി സ്വഫ്വാൻ ഇ. വി സഫാനത്ത് ദാമ്പതികളുടെ മകനായ അമർ യസ്ദാൻ ഗണിത, കായിക രംഗത്തും തത്പരനാണ്.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, പിന് നമ്പര്‍ വേണ്ട
ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്മെന്റ് പ്രക്രിയ