മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്ട്രോളിന്റെ റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2019ലായിരുന്നു അതിന് മുമ്പ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്റെ വര്‍ധവുണ്ടായി.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, പിന് നമ്പര്‍ വേണ്ട
ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്മെന്റ് പ്രക്രിയ