സമ്പാദ്യ ശീലത്തിന് ‘കരുതൽ 2024’ പദ്ധതി

ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുമായി രൂപീകരിച്ച കരുതൽ 2024 പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ്‌ ഓഫീസുകളിലുമുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റായ കരുതൽ 2024 പദ്ധതി. പദ്ധതി വഴി വ്യക്തികൾക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ മുതലും കൂട്ടു പലിശയും സഹിതം നേടുന്നതിനും സഹായിക്കുന്നു. ജില്ലാ ലീഡ് ബാങ്ക് ഓഫീസ് കൽപ്പറ്റയുടെ അഭിമുഖത്തിൽ നടപ്പാക്കുന്ന
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. രേണു രാജ് ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ നിർവഹിച്ചു.

നിക്ഷേപങ്ങളുടെ സവിശേഷതകൾ

സ്ഥിരവും നിശ്ചിതവുമായ തുകകൾ മാസം തോറും നിക്ഷേപിക്കുന്നതിലൂടെ അച്ചടക്കമുള്ള സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സമ്പാദ്യ
ശീലം വളർത്തുന്നു. ഒറ്റത്തവണ തുക നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രയോജനകരമാണ്. വിദ്യാഭ്യാസം, വിവാഹം, യാത്ര തുടങ്ങിയ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറാൻ സഹായിക്കുന്നു.
ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതും മാർക്കറ്റ് റിസ്കുകൾക്ക് വിധേയമല്ലാത്തതുമായതിനാൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഇത് നഷ്ട സാധ്യത ഏറ്റടുക്കാൻ തയ്യാറല്ലാത്ത സാധാരണ നിക്ഷേപകർക്ക് അനുയോജ്യവുമാകുന്നു. നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ അത്യാവശ്യത്തിനു പണം ലഭ്യമാക്കുന്നു.
നിശ്ചിത പരിധിക്ക് താഴെയുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല. ബാങ്കുകൾ ആർഡികൾ നിയന്ത്രിക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ നൽകുന്നു. കാലാവധിക്കു മുൻപ് പിൻവലിക്കാനുള്ള അവസരം നൽകുന്നു. ജില്ലയിലെ മുഴുവൻ കുടുംബങ്ങളും കരുതൽ 2024 പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.