ജില്ലയിൽ കാലവര്‍ഷം ശക്തികുറഞ്ഞ സാഹചര്യത്തില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ മൂന്ന് ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 64 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 28 സ്ത്രീകളും 24 പുരുഷന്മാരും 12 കുട്ടികളെയുമാണ് ക്യാമ്പുകളില്‍ ഉള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 9 സ്ത്രീകളും 9 പുരുഷന്മാരും 5 കുട്ടിക്കളും ഉള്‍പ്പടെ 23 പേരെയും നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് അങ്കണവാടിയില്‍ ഏട്ട് കുടുംബങ്ങളിലെ 13 സ്ത്രീകളും 10 പുരുഷന്മാരും 4 കുട്ടിക്കളും ഉള്‍പ്പടെ 27 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാല്‍ പൂള്ളക്കുണ്ട് അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 6 സ്ത്രീകളും 5 പുരുഷന്മാരും 3 കുട്ടിക്കളും ഉള്‍പ്പടെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ മഴ കുറവായതിനാല്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ ചുണ്ടക്കിനി അങ്കണവാടി, കരിങ്കുറ്റി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച ക്യാമ്പുകള്‍ പിരിച്ച് വിട്ടതായി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.