നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്തില്‍ ജലബജറ്റ് പ്രകാശനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട 9 ഗ്രാമപഞ്ചായത്തുകളിലെ ജലബജറ്റാണ് തയ്യാറാക്കിയത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ജലബജറ്റ് പ്രകാശനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രദീപന്‍, ഹരിത കേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ്ബാബു, ഹരിതകേരള മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.ജി ആതിര, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി