മാനന്തവാടി: വയനാടിൻ്റെ സമഗ്ര വികസനത്തിന് സഹായകരമായ 10
ഇന നിർദ്ദേശങ്ങളുമായി കേരള പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ. ആർ കേളുവിന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി കെ എ ആന്റണിയുടെ നേതൃത്വത്തിൽ നിവേദന സമർപ്പിച്ചു. ബദൽ റോഡ്,മാനന്തവാടി മെഡിക്കൽ കോളേജ്, റെയിൽവേ എയർവെ സൗകര്യം,ടൂറിസം, രാത്രികാല യാത്രാ നിരോധനം,വന നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് നിവേദന മായി നൽകിയത്. വർഷങ്ങളായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങളാണ് ഇവയെന്നും ഇവ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും നിവേദക സംഘത്തിന് മന്ത്രി ഉറപ്പ് നൽകി.കേരള കോൺഗ്രസ് ഉന്നതാ അധികാര സമിതി അംഗം കെ എ ആൻറണി, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് ജോർജ് വാതുപറ മ്പിൽ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ജിനീഷ് എളമ്പാശേരി കെ എം പൗലോസ്, സിബി ജോൺ തുടങ്ങിയവർ ചേർന്നാണ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്.

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ
ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ