ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2024-25 ഡ്രോപ്പ് ഔട്ട് ഫ്രീ വാർഷിക പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ട വളണ്ടിയർമാർക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സും നിയമന ഉത്തരവ് കൈമാറലും സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷം ഈ പദ്ധതി വഴി മുഴുവൻ ഗോത്ര വർഗ വിദ്യാർത്ഥികളെയും ക്ലാസിൽ എത്തിക്കാൻ കഴിഞ്ഞു. ഗോത്രകലകൾ, കായിക ഇനങ്ങൾ എന്നിവയിൽ പ്രോത്സാഹനം നൽകുന്നതിന് വാദ്യോപകരണങ്ങളും കായിക ഉപകരണങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമമാക്കിയിട്ടുണ്ട് . പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്, മികവിന് പ്രോത്സാഹനം, പ്രത്യേക ട്രൈബൽ പിടിഎ യോഗം ചേരൽ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ . നിയമനോത്തരവ് കൈമാറൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു . ഡയറ്റ് സീനിയർ ലെക്ച്ചറർ ഡോ മനോജ്‌കുമാർ ടി ക്ലാസ് നയിച്ചു. എ ഇ ഒ ഷിജിത ബി ജെ , എ ടി ഡി ഒ മജീദ് എം , നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ എന്നിവർ സംസാരിച്ചു .

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല