തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എം.സി.എഫിലേക്ക് എത്തിക്കുന്നതിന് പിക്ക് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പഞ്ചായത്ത് നിവാസികള്‍ക്കാണ് അവസരം. . പ്രായപരിധി 50 വയസ്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍- 04935235235, 9496048309

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.