സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ദുരന്തനിവാരണത്തില്‍ എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ പുതുതലമുറ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. വയര്‍ലെസ് ലൈസന്‍സ്, പ്രഥമ ശുശ്രൂഷയില്‍ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ്, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വഞ്ചര്‍ അക്കാദമിയുമായി സഹകരിച്ച് കോഴ്‌സുകള്‍, ഇംഗ്ലീഷ് പരിജ്ഞാന പദ്ധതികളാണ് നല്‍കുക. കോഴ്‌സിന്റെ ഭാഗമായി ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ-അന്തര്‍ദേശീയതലത്തിലെ വിദഗ്ധര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ https://ildm.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ – 8547610005, 8547610006

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ