ബത്തേരി: തിരുനെല്ലി അഗ്രോ കെയര്‍ ഫൗണ്ടേഷന്‍ കെ.എസ്.എച്ച്.ബി കോളനി വളപ്പില്‍ മഴമറ സ്ഥാപിച്ചു നടത്തിയ മുളകുകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് മഴമറ സ്ഥാപിച്ചു ജൈവരീതിയില്‍ കൃഷി നടത്തിയത്. നിത്യോപയോഗത്തിന് ഉതകുന്ന മറ്റു വിളകള്‍ മഴമറയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാനാണ് ഫൗണ്ടേഷന്റെ പദ്ധതി. കോളനിയിലെ തരിശുകിടക്കുന്ന പ്ലോട്ടുകളില്‍ വാഴകൃഷിയും നടത്തുന്നുണ്ട്.കോളനി അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എം. ജോയി,പ്രൊഫ.ജോര്‍ജ് കുത്തിവളച്ചാല്‍,പ്രേമന്‍ കേളോത്ത്, എത്സ ജോയ്,റെനിഷ തുടങ്ങിയവര്‍ വിളവെടുപ്പിനു നേതൃത്വം നല്‍കി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.