പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ കർമ്മപഥത്തിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടികൾ വിജയകരമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച 2.30 ന് സ്കൂളിൽ വച്ച് ചേരും. എല്ലാവരേയും തദവസരത്തിൽ പങ്കെടുക്കണമെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ
കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ