സമ്പൂർണ്ണത അഭിയാൻ ക്യാമ്പയിൻ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം

കൽപ്പറ്റ : അസ്പിരേഷണൽ ബ്ലോക്ക്‌ പ്രോഗ്രാമിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണത അഭിയാൻ ക്യാമ്പയിൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10:30ന് മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. മുഖ്യാതിഥിയായി അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ് പരിപാടിയിൽ പങ്കെടുക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടിയുടെ അധ്യക്ഷത വഹിക്കും.
ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാര്യക്ഷമവും സുസ്ഥിരവുമായ സേവനങ്ങൾ നൽകുന്നതിനും ബ്ലോക്കുകളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെയും മികച്ച പ്രകടനം നടത്തുന്ന ബ്ലോക്കുകൾക്ക് റിവാർഡ് തുക നൽകികൊണ്ട് ബ്ലോക്കുകൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധം വളർത്തിയെടുക്കുന്നതുമാണ് പ്രോഗ്രാമിന്റെ ഉദ്ദേശം. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, കൃഷി, ജലസ്രോതസ്സുകൾ, സാമ്പത്തികം ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലായി രാജ്യത്തുടനീളം 500 ബ്ലോക്കുകളിൽ പ്രോഗ്രാം പ്രവർത്തിക്കുന്നു . പ്രോഗ്രാമിലെ 40 സൂചികകളിൽ തിരഞ്ഞെടുക്കപ്പെട്ട 6 സൂചികകൾ സെപ്റ്റംബർ 30 ഓടുകൂടി 100% സാച്ചുറേഷൻ കൈവരിക്കുന്നതിന് വേണ്ടിയിട്ട് ആരംഭിച്ച പ്രോഗ്രാമാണ് സമ്പൂർണ്ണത അഭിയാൻ.
പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫിസർ പി.ആർ.രത്നേഷ്, ജില്ല നീതി ആയോഗ് ഒഫിഷ്യൽ ദിയ ജോർജ്, ജില്ലാ-ബ്ലോക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.