മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റീയേഴ്‌സും നബാഡിന്റെ സഹകരണത്തോടെ സൗജന്യമായി നടത്തിവരുന്ന കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ അധ്യക്ഷതയിൽ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വിഎൻ ശശീന്ദ്രൻ നിർവഹിച്ചു.
ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിനുള്ള യോഗ്യത എസ് എസ് എൽ സി ആണ്. 18 നും 35നും ഇടയിൽ പ്രായമുള്ള ആർക്കും ഇതിന് അപേക്ഷിക്കാം. കേവലം ആറ് മാസം കൊണ്ട് ആരോഗ്യ മേഖലയിൽ ഒരു പ്രൊഫഷണൽ ആകാം എന്നത് ഈ കോഴ്‌സിന്റെ വലിയ പ്രത്യേകതയാണ്. രണ്ട് ബാചുകളിലായി 60 പേരാണ് ഇത്തവണ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചത്. ഇതോടെ കോഴ്‌സ് പൂർത്തീകരിച്ച് പുറത്തുപോയ ബാചുകളുടെ എണ്ണം ആറായി. ചടങ്ങിൽ ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 97442 82362 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്