മാനന്തവാടി: കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി
പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പോലീസ് ഇൻസ്പെക്ടർ വി. സിജിത്ത് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുകൊ ണ്ട് ഓടിച്ച വാഹനം മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശപ്രകാരമാണ് പോ ലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന വലിയ നാല് ടയറുകളും, മറ്റ് എക്സ്ട്രാ ഫിറ്റിംഗ്‌സുകളും അഴിച്ചുമാറ്റിയ നിലയിലാ ണുണ്ടായത്. എന്നാൽ ഇളക്കി മാറ്റിയ വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചി ട്ടില്ല. വാഹനം ആർ ടി ഒ യ്ക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി. നിയമ ലംഘനത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പ്രസ്‌തുത വാഹനത്തിന് പിഴയീടാക്കുകയും, വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍