പുൽപ്പള്ളി: വയോധികനെ വീട്ടിൽ വിളിച്ചുവരുത്തി ഗുരുതരമായി ആക്രമിച്ച്
പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾകൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി പെരിക്കല്ലൂർ പുതുശ്ശേരി റോജി (45)യുടെ സഹോദരൻ മത്തായി (55), സഹായി പെരിക്കല്ലൂർ പഞ്ഞിമുക്കി ലെ നെല്ലിക്കാട്ട് രഞ്ജിത്ത് (33) എന്നിവരെയാണ് ഇന്ന് രാവിലെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് പ്രതികൾക്കുമെതിരെ വധശ്രമം ഉൾപ്പെടെ യുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമ ത്തിനിരയായ പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫ് (ജോബിച്ചൻ-60) സഞ്ച രിച്ച സ്കൂട്ടർ ഇടിച്ചിടാൻ ഉപയോഗിച്ച മുഖ്യ പ്രതിയുടെ ഓമനിവാനും പോ ലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമസംഭവം നടന്ന റോജിയുടെ പെരിക്ക ല്ലൂർ ക്ഷീരസംഘത്തിന് സമീപത്തെ വീട്ടുവളപ്പിൽ ഫോറൻസിക്ക് ഉൾപ്പെടെ യുള്ള ശാസ്ത്രീയ അന്വേഷണ വിഭാഗവും ബത്തേരി ഡി.വൈ.എസ്.പി. കെ. കെ. അബ്ദുൾ ഷരീഫും പരിശോധന നടത്തി. ആക്രമണത്തിൽ വലത് കാൽ അറ്റുതൂങ്ങിയ ജോസഫ് ഇപ്പോഴും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരചരണ വിഭാഗത്തിൽ ചികിത്സയിലാണ്

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്