വഴിപാടും ദക്ഷിണയും ഇനി ഓണ്‍ലൈനില്‍; ബൂക്ക്സേവ ആപ്പ് നിലവില്‍ വന്നു.

കൊച്ചി: കൊറോണ കാലത്ത്, ക്ഷേത്രങ്ങളില്‍ നേരിട്ട് പോകുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് ആശ്വാസമായി ഒരു മൊബൈല്‍ ആപ്പ്- ബുക്ക്സേവ. ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക്സേവ പ്രധാനമായും ഉന്നംവെക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകുന്നു.

ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്യവും ദക്ഷിണയും നല്കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച്‌ ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്.അതോടൊപ്പം ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ അറിയിപ്പുകളും ബുക്ക്സേവയിലുടെ കൈമാറാന്‍ സാധിക്കും.

ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.

കൂടാതെ ക്ഷേത്രഭരണ നിര്‍വഹണം എളുപ്പത്തിലും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ‘സോപാനം’ എന്ന് പേരുള്ള ടെംപിള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറും വികസിപ്പിച്ചെടുത്തത് ഇനിറ്റ് സോലുഷന്‍സ് എന്ന കമ്ബനിയാണ്. ഇംഗ്ലീഷ്- മലയാളം- സംസ്‌കൃതം സംയോജിത കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്സ്, അസെറ്റ്സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്സ് അറ്റെന്‍ഡെന്‍സ്, മൊബൈല്‍ ബില്ലിംഗ്, മെമ്ബേഴ്സ് ഡാറ്റാ ബാങ്ക് മുതലായ ഒന്‍പത് മൊഡ്യൂളുകളും എസ് എം എസ് നോട്ടിഫിക്കേഷനും മലയാളം/ ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്ബൂര്‍ണ ക്ഷേത്ര ഭരണ നിര്‍വഹണ സോഫ്റ്റ്വെയറാണ് സോപാനം.

ഇടപ്പള്ളി ഗണപതി ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, പാറമേക്കാവ് ദേവി ക്ഷേത്രം, കൊച്ചി തിരുമല ദേവസ്വം തുടങ്ങി അറുപതോളം ക്ഷേത്രങ്ങളില്‍ വഴിപാട് രശീതുകള്‍, അക്കൗണ്ട്സ്, കലവറ, കല്യാണമണ്ഡപം ബുക്കിങ് മുതലായവ സോപാനം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.