കാക്കവയൽ തേനേരി ബാലുശ്ശേരി വീട്ടിൽ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂർകാവിൽ വീട്ടിൽ അൻസിഫ് മുഹമ്മദ് (23) എന്നിവരെയാണ് കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ഷറഫുദ്ധീന്റെ നേത്യത്വ ത്തിൽ പിടികൂടിയത്. കമ്പളക്കാട് ചേക്ക് മുക്കിൽ താമസിക്കുന്ന പരാതിക്കാരൻ്റെ വീടിന്റെ പോർച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇവർ മോഷ്ടിക്കുകയും മോഷ്ടിച്ച കാപ്പി മാനന്തവാടിയിൽ മറിച്ചു വിൽക്കുക യുമായിരുന്നു. ഇരുവരും മുൻപും മോഷണം എൻ.ഡി പി.എസ് കേസുകളിൽ പ്രതികളാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ