പടിഞ്ഞാറത്തറ വൈശാലി മുക്ക് കോട്ടാലക്കുന്ന് കോളനിയിലെ വെളുക്കന്റെ മകന്‍ മണി(30) യാണ് മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെ ആണ് സംഭവം. അടക്ക പറിച്ചു കൊണ്ടിരുന്ന കവുങ്ങില്‍ നിന്നും മറ്റൊരു കവുങ്ങിലേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ മണിയെ ആദ്യം പീച്ചങ്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പനമരം – നടവയൽ റോഡിൽ വാഴ നട്ട് പൗരസമിതിയുടെ പ്രതിഷേധം
പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം – ബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവലമുതൽ പുഞ്ചവയൽ