വയനാട് ജില്ലയിൽ കാലവർഷം ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങി. നിലവിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. 37 കുടുംബങ്ങളിലെ 20 കുട്ടികൾ ഉൾപ്പെടെ 115
പേരാണ് ക്യാമ്പുകളിലുള്ളത്.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, ജി.എച്ച്.എസ് എസ് പനമരം സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 24) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു വിഭാഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല