വനിതാ ശിശുവികസന വകുപ്പ് വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ വിവാഹ മോചിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്, പക്ഷാഘാതം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് കുട്ടുകളുടെ വിദ്യാഭ്യാസത്തിനായുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 15 നകം അപേക്ഷ ?ണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ സമര്‍പ്പിക്കണം. അങ്കണവാടിയില്‍ നിന്നും ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ജില്ലാ വനിത ശിശുവികസന ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 04936-296362.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത