പനമരം: പാരീസിൽ നടക്കുന്ന ഒളിംപിക്സിന് സ്വാഗതമേകാൻ പനമരം എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു . വളരെ സന്തോഷത്തോടെ ഉത്സാഹത്തോടെ കേഡറ്റുകൾ ഗോൾവലയിൽ മാക്സിമം ഗോളുകൾ നിറച്ചു കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ സുബൈർ കെ ടി പിടിഎ പ്രസിഡണ്ട്, പ്രിൻസിപ്പൾ രമേഷ് കുമാർ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് , നൗഫൽ കെടി രേഖ.കെ, നവാസ്.ടി എന്നിവർ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






