കാന്‍സര്‍ നേരത്തെ കണ്ടെത്താനുള്ള 5 പരിശോധനകള്‍; ആരൊക്കെയാണ് ടെസ്റ്റിന് വിധേയരാകേണ്ടത്

എത്രയും വേഗം രോഗം കണ്ടെത്തുന്നോ അത്രയും വിജയകരമായി കാന്‍സര്‍ ചികിത്സയ്ക്കുള്ള സാധ്യതയുണ്ട്. എങ്കിലും പലരും ഈ സാധ്യതകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. സ്വയം ആരോഗ്യവാനാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും, രോഗമുണ്ടെന്ന് അറിയാന്‍ ഭയപ്പെടുന്നതുമാണ് കാര്യം. ശരീരത്തില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ രോഗം കണ്ടെത്താന്‍ ലളിതമായ ചില പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

‘ എല്ലാത്തരം കാന്‍സറുകളും തിരിച്ചറിയാന്‍ സാധിക്കുന്ന ഒരൊറ്റ പരിശോധന നിലവില്‍ ഇല്ല. എന്നാല്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടില്ല എങ്കില്‍പോലും പതിവ് സ്‌ക്രീനിംഗിലൂടെ ചില കാന്‍സറുകള്‍ തിരിച്ചറിയാന്‍ സാധിക്കും. പ്രായം , ലിംഗ വ്യത്യാസം, കുടുംബത്തിലെ കാന്‍സര്‍ ചരിത്രം, വ്യക്തിപരമായ അപകടസാധ്യതാഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് സ്‌ക്രീനിംഗുകളുടെ ഫലപ്രാപ്തി ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാം. സി.കെ ബിര്‍ള ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി ഡയറക്ടര്‍ ഡോ. മന്‍ദീപ് സിങ് മല്‍ഹോത്ര പറയുന്നു

കാന്‍സര്‍ നേരത്തെ കണ്ടെത്താനും ജീവന്‍ രക്ഷിക്കാനും സഹായിക്കുന്ന 5 അവശ്യ പരിശോധനകള്‍ ഇവയാണ്

മാമോഗ്രാം
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് മാമോഗ്രാഫി. 45 വയസുകഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാമോഗ്രാം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മാമോഗ്രാമിന് പുറമേ സ്ത്രീകള്‍ പ്രതിമാസം സ്വയം സ്തന പരിശോധന നടത്താനും ഒാരോ 6 മുതല്‍ 12 മാസത്തിലും ക്ലിനിക്കല്‍ സ്തന പരിശോധന നടത്താനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളില്‍ സ്തനകലകളുടെ സാന്ദ്രത കൂടുതലായതിനാല്‍ പരിശോധന നടത്തിയാലും അതിന്റെ ഫലം ലഭിക്കാന്‍ സാധ്യത കുറവാണ്. കുടുംബത്തില്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ എംആര്‍ഐ ഉപയോഗിച്ച് നേരത്തെയുള്ള സ്‌ക്രീനിംഗ് ആവശ്യമായി വന്നേക്കാം.

പാപ് സ്മിയറും HPV സ്‌ക്രീനിംഗും
സെര്‍വിക്‌സിലെ കോശ മാറ്റങ്ങള്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ളത് നേരത്തെ കണ്ടെത്തുന്നതിനാണ് പാപ് സ്മിയര്‍ ടെസ്റ്റ് ഉപയോഗിക്കുന്നത്. 25 വയസ് കഴിഞ്ഞവര്‍ക്ക് ടെസ്റ്റ് നടത്താം. ഓരോ 3 മുതല്‍ 5 വര്‍ഷം കൂടുമ്പോഴും സ്‌ക്രീനിംഗ് നടത്തണം. സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനകാരണം ഹ്യുമന്‍ പാപ്പിലോമ വൈറസ് ആയതിനാല്‍ HPV സ്‌ക്രീനിംഗ് പലപ്പോഴും പാപ് സ്മിയറുകളുമായി സംയോജിപ്പിച്ചാണ് ചെയ്യാറ്. രോഗനിര്‍ണയം നടത്താന്‍ ടെസ്റ്റിലൂടെ നേരത്തെ സാധിക്കുമെങ്കിലും ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗ്ഗം HPV വാക്‌സിന്‍ ആണ്.
അള്‍ട്രാസൗണ്ട് & CA-12
തുടക്കത്തില്‍ രോഗനിര്‍ണയം നടത്താന്‍ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് അണ്ഡാശയ അര്‍ബുദം. കുടുംബത്തില്‍ സ്തനാര്‍ബുദ-അണ്ഡാശയ അര്‍ബുധ പാരമ്പര്യം ഉള്ള സ്ത്രീകളും BRCA1 (BReast CAncer gene 1) അല്ലെങ്കില്‍ BRCA2 (BReast CAncer gene 2) ജീന്‍ മ്യൂട്ടേഷനുകള്‍ ഉളള സ്ത്രീകള്‍ക്കോ ടെസ്റ്റ് നടത്താവുന്നതാണ്. ഇത് സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ട്രാന്‍സ്വാജിനല്‍ സ്‌കാന്‍ , CA-12 രക്ത പരിശോധന എന്നിവയിലൂടെയാണ് ചെയ്യുന്നത്.

കൊളോനോസ്‌കോപ്പിയും മലം പരിശോധനയും
കുടുംബ പാരമ്പര്യം ഉളളവരിലും ചുവന്ന മാംസവും നാരുകള്‍ കുറവുള്ളതുമായ ഭക്ഷണം കഴിക്കുന്നവരിലും അഡിനോമാറ്റസ് പോളിപോസിസ് അല്ലെങ്കില്‍ പാരമ്പര്യ നോണ്‍-പോളിപോസിസ് കൊളോറെക്ടല്‍ കാന്‍സര്‍ പോലുളള പാരമ്പര്യ സിന്‍ഡ്രോമുകള്‍ ഉള്ളവരിലും വന്‍കുടല്‍ കാന്‍സറിനുള്ള പരിശോധന വളരെ പ്രധാനമാണ്.
കൊളോനോസ്‌കോപ്പി, ഫ്‌ളെക്‌സിബിള്‍ സിഗ്മോയിഡോസ്‌കോപ്പി, ഫെക്കല്‍ ഒക്യുല്‍റ്റ് രക്തപരിശോധനകള്‍ എന്നിവയാണ് സ്‌ക്രീനിംഗിനായി ഉപയോഗിക്കുന്ന ചില രീതികള്‍. അര്‍ബുദത്തിനു മുമ്പുള്ള പോളിപ്‌സ് നീക്കം ചെയ്യുന്നത് കാന്‍സര്‍ വികസനം തടയാന്‍ സഹായിക്കും.
ലോ-ഡോസ് സിടി സ്‌കാന്‍
ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍, പ്രത്യേകിച്ച് അമിത പുകവലിക്കാര്‍ . ഇവര്‍ക്കുള്ള സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് ശ്വാസകോശത്തിലെ ചെറിയ മുഴകള്‍ തിരിച്ചറിയാന്‍ ഈ സ്‌കാനുകള്‍ക്ക് കഴിയും. മെഡിക്കല്‍ മേല്‍നോട്ടത്തില്‍ മാത്രമേ ഇവ ചെയ്യാന്‍ സാധിക്കൂ.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.