കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലത്തിലെ കരിമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഉദ്ഘാടനം യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം സെക്രട്ടറി ലിറാർ പറളിക്കുന്ന് നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഷീദ് കെ.വി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മണ്ഡലം പ്രസിഡന്റ് ബാദുഷ കാര്യമ്പാടി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അജയസായി, നന്ദു ഓജി, യൂണിറ്റ് സെക്രട്ടറിമാരായ മിഥുൻ നായർ, രാഹുൽ, ആതില, അബുതാഹിർ ബൂത്ത് ഭാരവാഹികളായ ബിനു കെ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം