മുട്ടിൽ :-ഉമ്മൻചാണ്ടി സാർ അനുസ്മരണവും,യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം സെക്രട്ടറിമാരുടെ ചാർജ് ഏറ്റെടുക്കൽ ചടങ്ങും നടത്തി. ഡിസിസി വൈസ് പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാദുഷ കാര്യമ്പാടി ആദ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ, ക്ഷീര കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ഓ ദേവസ്യ, കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷിജു ഗോപാൽ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിൻഷാദ് കെ ബഷീർ,യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ലിറാർ പറളിക്കുന്നു, ശരത് രാജ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡൽ വൈസ് പ്രസിഡന്റ് നൗഫൽ കൊളവയൽ നന്ദി പറഞ്ഞു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ