ചൂരല്‍മല ദുരന്തം: നാടാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈക്കോര്‍ത്ത്

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈക്കോര്‍ത്തിറങ്ങി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരായ കെ. രാജന്‍ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. എ.മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു, എം. എല്‍. എ മാരായ ടി. സിദ്ധിഖ്, ഐ. സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചൂരല്‍ മലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ആര്‍മി പ്ലാറ്റൂണ്‍സ്, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും, നാട്ടുകാരുരടക്കം ആയിരകണക്കിനാളുകളാണ് സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജെസിബികള്‍, മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘം മുഴുവന്‍ സജ്ജീകരണങ്ങളോടെ ചൂരല്‍മലയിലുണ്ട്.
ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
സമീപ ജില്ലകളില്‍ നിന്ന് അഗ്‌നി രക്ഷസേനയെയും
കണ്ണൂര്‍ പ്രതിരോധ സുരക്ഷ സേന വിഭാഗവും രക്ഷപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡി എസ് സി യില്‍ നിന്ന് ആറ് ഓഫീസ്ര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്.
മുണ്ടക്കൈ , അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായിഎന്‍.ഡി.ആര്‍.എഫ്, മദ്രാസ് രജിമെന്റ്, ഡിഫന്‍സ് സര്‍വ്വീസ് കോപ്‌സ്, സന്നദ്ധ സേനങ്ങള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ട്‌സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനംനടത്തുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.