ചൂരല്‍മല: പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും മന്ത്രി കെ രാജന്‍

വയനാട് ചൂരല്‍മലയിലെ ദുരന്ത ബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുണ്ടകൈ, ചൂരല്‍മല തുടങ്ങിയ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. സാഹചര്യത്തിനനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കും. ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യവും എന്‍ഡിആര്‍എഫും സന്നദ്ധ സേനകളും വിവിധ ഭാഗങ്ങളിലായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഫയര്‍ ഫോഴ്‌സിലെ 320 അംഗങ്ങളും കണ്ണൂര്‍ ഡി.എസ്.സി ലെ 67 സേനാംഗങ്ങളും മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണം വേണം. ആളുകള്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടകൈയില്‍ എത്തുന്നതിന് താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മദ്രാസ് രജിമെന്റ് ടീം പരിശോധിക്കും. ഏഴിമല നേവിയെത്തി പുഴക്ക് മുകളില്‍ പാലം കെട്ടുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതിനുള്ള സാമഗ്രികള്‍ ബാംഗ്ലൂരില്‍ നിന്നെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കാന്‍ കൂടുതല്‍ ഇന്‍ഫ്‌ളാറ്റബിള്‍ ടവര്‍ ലൈറ്റ് എത്തിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍
ലിഫ്റ്റിങ് സംവിധാനം ഇന്ന് വിജയിച്ചില്ലങ്കിലും വീണ്ടും ഇതിന്റെ സാധ്യത പരിശോധിക്കും.
തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, തുടങ്ങിയവരും വാര്‍ത്ത സമ്മേളനത്തില്‍പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.