കൽപ്പറ്റ ചൂരൽമലയിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ ശേഖരിക്കാനും ഞാനും പ്രിയങ്കയും ഇന്ന് വയനാട് സന്ദർശിക്കാനിരുന്നു. എന്നിരുന്നാലും തോരാത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം നമുക്ക് മൈസൂരിൽ വിമാനം ഇറങ്ങാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടുകാർക്ക് ഉറപ്പു നൽകുകയാണ് എത്രയും പെട്ടന്ന് ഞങ്ങൾ വയനാട്ടിൽ എത്തും. ഇതിനിടയിൽ, ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് തരും.
ഈ വിഷമഘട്ടത്തിൽ നമ്മുടെ ചിന്തകൾ വയനാട്ടുകാർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.