വയനാട് ദുരന്തം: ബംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനികളോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്.

ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയിൽ സഹായം നൽകാൻ എത്തുന്നുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ നാളെ വയനാട്ടിലേക്ക് എത്തും. ബാംഗ്ലൂർ – വയനാട് ദേശീയ പാത 766-ൽ ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കുള്ള യാത്ര തത്കാലം കര്‍ണാടക നിരോധിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിലാണ് തീരുമാനം. പകരം യാത്രക്കാർ ഗുണ്ടൽപേട്ട് – ബന്ദിപ്പൂർ – ഗൂഡലൂർ വഴി പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തേക്ക് രണ്ട് ഐഎഎസ് ഓഫീസർമാരെ നിയോഗിച്ചു. മലയാളികളായ പി .സി ജാഫർ, ദിലീഷ് ശശി എന്നിവരെയാണ് നിയോഗിച്ചത്. രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായം കർണാടകയിൽ നിന്ന് എത്തിക്കും. ബന്ദിപ്പൂർ വഴി രാത്രി യാത്രാ നിരോധനം ഉണ്ടെങ്കിലും സഹായത്തിന് പോകുന്ന സർക്കാർ വാഹനങ്ങളെ കടത്തി വിടും, നിയന്ത്രണം ഉണ്ടാവില്ല. എല്ലാ സഹായത്തിനും കർണാടക തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട പ്രദേശങ്ങളിൽ നാളെ (ഓക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പനമരം ഇലക്ട്രിക്കൽ സെക്ഷൻ

ഡെപ്യൂട്ടേഷൻ നിയമനം

കേരള മീഡിയ അക്കാദമിയുടെ കാക്കനാട് ഓഫീസിലേക്ക് യു.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നവംബര്‍ 25നകം സെക്രട്ടറി, കേരള മീഡിയ

സൗജന്യ പി.എസ്.സി പരിശീലനം

ജില്ലാ ഏകസൈസ് വകുപ്പ്, വിമുക്തി മിഷൻ, സൈറ്റ് വായനാട് എന്നിവ സംയുക്തമായി ജില്ലയിലെ ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ സര്‍ക്കാര്‍ ജോലി നേടാൻ പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെ സൗജന്യ പി.എസ്.സി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സുൽത്താൻ ബത്തേരി

മഹിള സശാക്തീകരണ്‍ യോജന വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍

കാപ്പി കർഷകർക്ക് സെമിനാർ സംഘടിപ്പിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ സംഘടനയായ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു. കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം

വികസന നേട്ടങ്ങൾ അവതരിപ്പിച്ച്  തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.