ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിൽ ദാരുണാന്ത്യം

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

റോയല്‍ കനേഡിയൻ മൗണ്ടഡ് പൊലീസ് പറയുന്നതനുസരിച്ച്‌ ജൂലൈ 27ന് രാത്രി 9.35 ഓടെയാണ് കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ മില്‍ കോവിലെ ഹൈവേ 2 ല്‍ അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ ടയര്‍ ഊരിപ്പോയതോടെ വാഹനം ഹൈവേയില്‍ നിന്ന് തെന്നി മാറി. മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലുധിയാനയിലെ മലൗദ് ഗ്രാമത്തില്‍ നിന്നുള്ള സഹോദരങ്ങളാണ് മരിച്ചവരില്‍ രണ്ടുപേര്‍. മോണ്‍ക്‌ടണിലെ ഡേകെയറില്‍ ജോലി ചെയ്തിരുന്ന ഹർമൻ സോമല്‍ (23), ഏതാനും മാസം മുൻപ് വിദ്യാർഥി വിസയില്‍ കാനഡയിലെത്തിയ നവ്‌ജോത് സോമല്‍ (19) എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാനയില്‍ നിന്നുള്ള സർക്കാർ അധ്യാപകരായ ഭൂപീന്ദർ സിങ്ങിന്‍റെയും സുചേത് കൗറിന്‍റെയും മകള്‍ രശ്ംദീപ് കൗർ (23) ആണ് അപകടത്തില്‍ മരിച്ച മൂന്നാമത്തെ വിദ്യാർഥി. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ട മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായി ഓണ്‍ലൈനായി ഗോഫണ്ട്മീ ധനസമാഹരണ പേജ് തുടങ്ങിയിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.