മിന്നല്‍ പ്രളയം: കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളില്‍ നാശനഷ്ടങ്ങള്‍

കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞോം പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളില്‍ ഒരു മീറ്റർ ഉയരത്തില്‍ വെള്ളം കയറി. ക്ലാസ്‍മുറികള്‍, നഴ്സറി, ഐ ടി ലാബ്, കൊമേഴ്സ് ലാബ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. സമീപത്തെ വീടുകളിലും പ്രസ്തുത ദിവസം രാത്രി വെള്ളം കയറിയിരുന്നു. പ്രൈമറി വിഭാഗം പ്രവ‍ർത്തിക്കുന്ന കെട്ടിടത്തിന് സമീപം തോടിനോട് ചേർന്നുള്ള ചുറ്റുമതില്‍ 10 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. തോട്ടില്‍ അപകടകരമായ നിലയില്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നുണ്ട്. മുപ്പതോളം ക്ലാസ് മുറികളിലാണ് വെള്ളം കയറിയത്.
2018, 2019 വർഷങ്ങളിലെ പ്രളയത്തില്‍ ഈ സ്കൂള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. സ്കൂളും പരിസരവും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഓഗസ്ത് 4 ഞായറാഴ്ച ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റർ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ആമിന സത്താർ, കുസുമം ടീച്ചർ മെമ്പർമാരായ പ്രീതാരാമന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവർ സ്കൂള്‍ സന്ദർശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.