മുട്ടിൽ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടു പോയവർക്കും വേർപാടിന്റെ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി വയനാട് മുസ്‌ലിം ഓർഫനേജ് അങ്കണത്തിൽ പ്രാർത്ഥനാസംഗമം നടന്നു. ജില്ലയുടെ വിവിധ ദിക്കുകളിൽ നിന്നെ ത്തിയ യതീംഖാന പ്രവർത്തകരും, വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തിൽ പരം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.
ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സമസ്‌ത കേന്ദ്ര മുശാവറ അംഗം കെടി ഹംസ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സയ്യിദ് അൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി ഇരിക്കൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പി ച്ചിക്കോയ തങ്ങൾ പേരാൽ ഉദ്ബോധനപ്രസംഗം നിർവഹിച്ചു. ഡോ. എം.കെ മുനീർ എം.എൽ.എ ആമുഖഭാഷണം നടത്തി.
വലിയ ഉസ്താദ് കെ.പി അഹമ്മദ് കുട്ടി ഫൈസി, സയ്യിദ് മുജീബ് തങ്ങൾ, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാർ, യതീംഖാന ഭാരവാഹികളായ അഡ്വ. കെ.മൊയ്തു, പി.കെ അബൂബക്കർ, മായൻ മണിമ, വിദേശ വെൽഫെയർ കമ്മിറ്റി പ്രതിനിധിക ളായ മുഹമ്മദ് കുട്ടി ഫൈസി അച്ചൂർ യു.എ.ഇ, അഡ്വ. മുഹമ്മദലി ദുബൈ, മൊയ്തീൻകുട്ടി പിണങ്ങോട് ഖത്തർ, ജമാൽ മീനങ്ങാടി ദമാം, സുധീർ മേപ്പാടി റിയാദ്, ബഷീർ പടിഞ്ഞാറത്തറ ഹൈൽ, എം.സി അബ്‌ദുല്ല സലാല, ഇബ്രാഹീം പടി ഞ്ഞാറത്തറ മസ്‌കത്ത്, റസാഖ് കിണാശ്ശേരി ഖമീസ് മുഷൈത്ത്, യതീംഖാനയുടെ വിവിധ കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, ജില്ലയിലെ പണ്ഡിതപ്രമുഖർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ റാഷിദ് ഗസ്സാലി സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റർ നന്ദിയും പറഞ്ഞു.