ദുരന്തത്തിൽ കാണാതായത് 152 ആളുകളെ : റവന്യു മന്ത്രി

മുണ്ടക്കൈ , ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. . ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു .
കാണാതായവരുടെ ബന്ധുക്കൾ ഡി എൻ എപരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു

തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്ക്കരിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി യോഗത്തിനു ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി.

യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ.ആർ. കേളു , എ കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു. ദുരന്തത്തിൽ ഇതുവരെ 224 മരണം സ്ഥിരീകരിച്ചു. ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി ‘
ചൊവ്വാഴ്ച സൺറൈസ് വാലിയിൽ പരിശോധന നടത്തി. നിലമ്പൂരിൽ രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി തെരച്ചിൽ ഇനിയും തുടരും.

ക്യാമ്പിൽ താമസിക്കുന്നവർ ഒഴിയുന്ന മുറയ്ക്ക്
ജിവിഎച്ച് എസ് വെള്ളാർമലയിലെ കുട്ടികൾക്ക് ജി എച്ച് എസ് എസ് മേപ്പാടിയിലും ജി എൽ പി സ്ക്കൂൾ മുണ്ടക്കൈയിലെ വിദ്യാർത്ഥികൾക്ക് ജി എൽ പി എസ് മേപ്പാടിയിലും പഠന സൗകര്യം ഒരുക്കും.
ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ഏറ്റെടുത്ത 64 സെൻ്റിനു പുറമേ 25 സെൻ്റ് ഭൂമി കൂടി ഏറ്റെടുത്തു. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഈ പ്രദേശത്താണ്.
16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരാണുള്ളത്.. 847 പുരുഷന്മാർ 845 സ്ത്രീകൾ 533 കുട്ടികൾ 4 ഗർഭിണികൾ എന്നിവരാണ് ക്യാമ്പിൽ താമസിക്കുന്നത്.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത ബാധിതരായി
ക്യാമ്പുകളിൽ കഴിയുന്ന വരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി മാരായ എ കെ ശശീന്ദ്രനും ‘ ഒ ആർ കേളുവും പറഞ്ഞു.
ജില്ലാകളക്ടർ ഡി ആർ മേഘശ്രീയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.