പുൽപ്പള്ളി: പഴശ്ശിരാജ കോളജിലെ ജേർണലിസം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലെൻസ് ഫോട്ടോഗ്രാഫി എന്ന പേരിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഏരിയൽ ഫോട്ടോഗ്രഫിയിൽ സ്‌പെഷ്യലിസ്റ്റായ ലിതിൻ മാത്യുവാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഫോട്ടോഗ്രഫിയുടെ വിവിധ വശങ്ങളും ടെക്നിക്കുകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
പ്രായോഗിക പരിശീലത്തിനായി ക്യാമ്പസ് പരിസരത്ത് വിദ്യാർത്ഥികൾക്ക് ഫോട്ടോ എടുക്കാൻ അവസരവും നൽകി. ജേർണലിസം മേധാവി ഡോ. ജോബിൻ ജോയ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ജിബിൻ വർഗീസ്, രേഷ്മ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്