അവകാശികളെ തേടി രേഖകള്‍

ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങി എണ്ണമറ്റ രേഖകളാണ് അവകാശികളെ കാത്ത് ദുരന്ത ഭൂമിയിലുള്ളത്. മണ്ണിലും ചെളിയിലും പുതഞ്ഞ നിലയിലും വെള്ളത്തില്‍ കുതിര്‍ന്ന നിലയിലുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിടെ പലയിടത്തു നിന്നും കണ്ടെടുത്തതാണിത്. ചൂരല്‍മല കണ്‍ട്രോള്‍ റൂമിലെ പോലീസ് പവലിയനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ റവന്യു വിഭാഗം കണ്‍ട്രോള്‍ റൂമിലായിരുന്നു ഈ രേഖകളുടെ ശേഖരണം.

ദുരന്ത മേഖലയില്‍ നിന്നും കണ്ടെത്തുന്ന രേഖകളും മറ്റ് വസ്തുക്കളും കണ്‍ട്രോള്‍ റൂമിലെ കൗണ്ടറില്‍ ഏല്‍പ്പിക്കാന്‍ വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിരുന്നു. നൂറിലധികം വിവിധ രേഖകളാണ് ഈയിനത്തില്‍ ഇവിടെ ലഭിച്ചത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ രേഖകള്‍ ഈ ശേഖരത്തിലുണ്ട്. ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന വീടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പരിശോധനക്കിടയിലും നിരവധി രേഖകള്‍ കാണ്ടെടുത്തു. കാണാതായവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ഈ രേഖകള്‍ സഹായകരമാകും.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രേഖകള്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ നിശ്ചിത കാലം സൂക്ഷിക്കും. പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കും. ദുരന്തത്തെ അതിജീവിച്ചവരുടെ രേഖകള്‍ വേര്‍തിരിച്ച് ഉടമസ്ഥര്‍ക്ക് കൈമാറും. ദുരന്ത സ്ഥലത്ത് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ വിവിധ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.