മേപ്പാടി:ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനകാർക്ക് ആദരാഞ്ജലികള്‍
അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂപ്പുകൈയോടെ
ആശുപത്രിയിലേക്കു കയറിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ട നീതു കെ എസ്, ബിജീഷ് ആർ, ഷഫീന. എ എം, ദിവ്യ എസ് എന്നിവരുടെ ചിത്രങ്ങളില്‍
പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ വാർഡുകളിലേക്ക് പോയത്.എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം പുഷ്പാർച്ചനയിൽ പങ്കാളികളായി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ