സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം കഞ്ചാവ് കച്ചവടം; കോട്ടയം സ്വദേശിനിയായ യുവതി വീണ്ടും അറസ്റ്റിൽ

കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ കൊല. ആ കേസില്‍ ജയിലിലായിരുന്നു ശില്‍പ്പ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് ഇടപാടുകള്‍ തുടങ്ങി. അതാണ് വീണ്ടും അറസ്റ്റിന് കാരണമായത്.

ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷന്‍. കെ.എം. ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന പി. ക്ലമന്റ്, എക്‌സൈസ് ഡ്രൈവര്‍ പ്രദീപന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയ്ക്ക് എതിരെ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ് മാറിയിരുന്നു. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്. ‘മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ഇതാണ് ശില്‍പ്പയെ കുരുക്കിയത്. ഈ കേസിന്റെ സമയത്തും ശില്‍പ്പ മയക്കുമരുന്നിന് അടിമയാണെന്ന് പങ്കാളി പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്നായിരുന്നു വിശദീകരണം.

ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് ശില്പ അന്ന് പോലീസിന് നല്‍കിയ മൊഴി. പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- ശില്പ എന്നിവരുടെ മകള്‍ ശികന്യയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച്‌ താമസിച്ചു. ആറ് മാസമായി അജ്മലും ശില്പയും അകന്നാണ് താമസം.കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വാട്സാപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മാവേലിക്കരയില്‍ വച്ചാണ് കൃത്യം നടത്തിയത്. തുടര്‍ന്ന് മൃതദേഹവുമായി വാടകയ്ക്കെടുത്ത കാറില്‍ അജ്മലിനെ കാണാനായി ഷൊര്‍ണൂരിലെത്തി.സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മല്‍. ശില്പ സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമായിരുന്നു, ശില്പ രാസലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മല്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അകല്‍ച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏല്‍പ്പിക്കാനും ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി വഴക്കിടലും പതിവായിരുന്നു. രാവിലെ തിയേറ്ററിലെത്തിയ ശില്‍പ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റര്‍ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെയാണ് ശില്‍പ അകത്തായത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.