കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 599 കുടുംബങ്ങളില്‍ നിന്നായി 658 പുരുഷന്‍മാരും 673 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടെ 1770 പേര്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 14 ക്യാമ്പുകളും കാലവര്‍ഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്ന് തേന്‍ സംഭരണ കേന്ദ്രത്തില്‍ ആരംഭിച്ച ഒരു ക്യാമ്പുമാണ് നിലവില്‍ ജില്ലയിലുള്ളത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







