ബത്തേരി : സർവ്വജന സ്‌കൂളിൽ കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സുകളിലും കോർണർ ലൈബ്രറി സ്ഥാപിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ശ്രീജൻ പുതിയ ലൈബ്രറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബില്ലി ഗ്രഹാം , അനിൽകുമാർ വി, ലൈബ്രേറിയൻ രഞ്ചു രാജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിത ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ലൈബ്രറി കുട്ടികളിൽ വായനയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും അവരുടെ ജീവിതത്തിൽ പുസ്തകങ്ങൾക്ക് ഒരു പ്രധാന സ്ഥാനം നൽകുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതരും അധ്യാപകരും.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ