സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറയാനുള്ള കാര്യങ്ങൾ: പുരുഷൻമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പങ്കാളികള്‍ തമ്മിലുള്ള ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പങ്കാളികള്‍ ഇരുവരിലും ലൈംഗിക താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാന്‍ സഹായിക്കുകയുള്ളൂ. കിടപ്പു മുറിയില്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അത് ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ ഈ പ്രശ്നം കണ്ട് തുടങ്ങിയാല്‍ വളരെയധികം ശ്രദ്ധിക്കണം.

സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും പങ്കാളി മനസ്സിലാക്കാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ദാമ്ബത്യ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നത്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ അറിയുന്നത് ദാമ്ബത്യ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നതാണ്.

ജോലി സ്ഥലത്തെ സംഘര്‍ഷം, സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ലൈംഗിക വിരക്തിയുടെ കാരണങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ പ്ലാന്‍ ചെയ്ത് മാത്രം കാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ അത് ജീവിതത്തില്‍ സ്ത്രീകളെ ഡിപ്രഷനിലേക്ക് എത്തിക്കുന്നു. ബന്ധങ്ങളിലെ വിള്ളല്‍ പലപ്പോഴും സ്ത്രീകളില്‍ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്.

അതുകൊണ്ട് തന്നെ പങ്കാളിയില്‍ നിന്ന് സ്ഥിരമായുണ്ടാവുന്ന അവഗണനയും മറ്റും സ്ത്രീകളിലെ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. ഉറക്കക്കുറവ് പലപ്പോഴും ലൈംഗിക ജീവിതത്തിന് ഒരു വെല്ലുവിളി ആയി മാറുന്നുണ്ട്. കാരണം പലപ്പോഴും ഉറക്കമില്ലാത്ത അവസ്ഥ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇതെല്ലാം ലൈംഗിക വിരക്തിക്കും കൂടി കാരണമാകുന്നുണ്ട് പലപ്പോഴും പാരന്റിംഗ് പല അമ്മമാരേയും ലൈംഗിക വിരക്തി പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നു.

സ്വന്തം രൂപത്തെക്കുറിച്ച്‌ ആത്മവിശ്വാസമില്ലായ്മ പലപ്പോഴും സ്ത്രീകളില്‍ വളരെ കൂടുതലായിരിക്കും. ആകര്‍ഷകമായ രൂപമില്ലായ്മ, പൊണ്ണത്തടി, തടിച്ച്‌ വീര്‍ത്ത വയര്‍ എന്നിവയെല്ലാം പലപ്പോഴും സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം പലപ്പോഴും ലൈംഗിക വിരക്തിക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിച്ച്‌ പങ്കാളിയുടെ പിന്തുണയോടെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കുക.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.