വഞ്ഞോട്: ദിവസങ്ങളോളം വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുട്ടികളുടെ പഠനം താളം തെറ്റാതെ ക്രമപ്പെടുത്തിയെടുക്കാൻ രക്ഷിതാക്കളുടെ പരിപൂർണ്ണ സഹായം തേടി വഞ്ഞോട് സ്കൂളിൻ്റെ മീറ്റ് ദി പാരൻ്റ്സ് സംഗമങ്ങൾക്ക് വെള്ളിലാടി ചോല ചുണ്ടങ്ങ അലി ഉസ്താദിൻ്റെ വീട്ടിൽ തുടക്കമായി.സ്‌കൂളിന് ചുറ്റും പന്ത്രണ്ട് കേന്ദ്രങ്ങളിലായി പത്ത് ദിവസം തുടർച്ചയായാണ് പരിപാടി നടക്കുക. അധ്യാപക രക്ഷകർതൃ വിദ്യാലയ ബന്ധങ്ങൾ കുട്ടികൾക്കനുകൂലമാക്കാനാണ് സംഗമം ആസൂത്രണം ചെയ്തത്.
പി.ടി.എ.പ്രസിഡൻ്റ് മനൂപ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന അധ്യക്ഷത വഹിച്ചു. അലി ചുണ്ടങ്ങ, ശ്രീജിത്ത്.എൻ, ജുമൈല, റൈഹാനത്ത്, നിമ്മി, ഫാത്വിമ ചുണ്ടങ്ങ, സുബൈർ എൻ.പി,സുധ പി.കെ
സൗജൂനത്ത് എന്നിവർ സംസാരിച്ചു.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍