പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ എന്ന പേരിൽ പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് ജില്ലാ കേന്ദ്രത്തിലെ മാസ്റ്റർ ട്രെയിനർ പ്രിയEV നയിച്ച ക്യാമ്പ് സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷിംജി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്കുള്ള ട്രെയിനിങ്ങും നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ വിദ്യ പി ആർ, ആൻസി അഗസ്റ്റിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്