ബത്തേരി : വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം ബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി.കെ രമേശ് അവർകൾക്ക് നൽകി.നഗരസഭയിലെ 70 അംഗ ഹരിത കർമ്മ സേന അംഗങ്ങളാണ് സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ ഒരു ദിവസത്തിലെ വേതനം 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും