തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് ചെക്ക് കൈമാറി. പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ മാസ്റ്റർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ, വാർഡംഗങ്ങളായ ചന്തു മാസ്റ്റർ, പ്രീത രാമൻ, ബിന്ദു മണപ്പാട്ടിൽ, സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർ
സന്നിഹിതരായി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്