ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ പരിരക്ഷകൾ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മേപ്പാടി സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്യാമ്പുകളിലെ പരിരക്ഷ, ആരോഗ്യ പരിശാധന , കൗൺസിലങ്ങ് തുടർ പഠനം എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധവേണം. വലിയ ദുരന്തം നേരിട്ടതിൻ്റെ ഭീതി കുട്ടികൾക്കുണ്ട്. കേവലം ചുരുങ്ങിയ ദിവസങ്ങളിലെ ശ്രദ്ധമാത്രം മതിയാകില്ല. തുടർച്ചയായി ഇവരെ പിന്തുടരുന്ന പരിരക്ഷകളാണ് വേണ്ടത്. വിവിധ വകുപ്പുകൾ കൈ കോർത്ത് ഇതിനായി മുൻ കൈയ്യെടുക്കണം. കുട്ടികളുടെ പഠനകാര്യത്തിൽ കുട്ടികൾക്ക് കൂടി അനുയോജ്യമായ സംവിധാനം ഏർപ്പെടുത്തണം. നഷ്ടമായ പാഠഭാഗങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നൽകണം. കുട്ടികളിലെ ട്രോമ മറികടക്കുന്നതിന് ക്യാമ്പുകളിൽ നിന്നുമുള്ള തുടർച്ചകൾ അനിവാര്യമാണെന്ന് കമ്മിഷൻ ചെയർമാൻ പറഞ്ഞു. വിവിധ വകുപ്പുകൾ കുട്ടികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിച്ചു.എ.ഡി.എം കെ. ദേവകി,
കമ്മിഷൻ അംഗങ്ങളായ ഡോ.എഫ്. വിൽസൺ , ബി. മോഹൻ കുമാർ, കെ. കെ. ഷാജു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ് , ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.ഇ. ജോസ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വിവിധ ക്യാമ്പുകൾ സന്ദർശിക്കും

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും