മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ അനുഭവ പരിചയം ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് തയ്യാറാക്കുക. ദുരന്തം അതിജീവിച്ചവരില്‍ കൂടുതല്‍ ആളുകള്‍ക്കും മേപ്പാടി മേഖല വിട്ട് വരാന്‍ താത്പര്യമില്ല. ഇത്തരം സാഹചര്യം നേരിടാന്‍ ജില്ലയുടെ അടിസ്ഥാന ഘടനയറിയുന്ന തദ്ദേശിയരായിട്ടുള്ള വിദഗ്ധരുടെ നിര്‍ദ്ദേശം ആവശ്യമാണ്. ചുരുങ്ങിയ കാലയളവിനകം മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത മേഖല കണ്ടെത്തി ആളുകള്‍ക്ക് ആവശ്യമായ ഉപജീവനം ഒരുക്കുകയാണ് പുനരധിവാസത്തിലൂടെ. യോഗത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ദുരന്ത നിവാരണം, ഭൂ-വിനിയോഗം, ജീവനോപാധി, പുനര്‍നിര്‍മ്മാണം, ടൂറിസം, നിര്‍മ്മാണ രീതികള്‍, ആരോഗ്യം, മനുഷ്യ-മൃഗ സംഘര്‍ഷം സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌പെഷല്‍ ഓഫീസര്‍ സീറാം സാംബ ശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ തയാറാക്കിയ ദുരന്ത മുഖത്തെ മാലിന്യ സംസ്‌കരണം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഡോ വി. വേണു, ടിങ്കു ബിസ്വാളിന് കൈമാറി പ്രകാശനം ചെയ്തു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.