വേഗത ആവേശമല്ല, ആവശ്യം മാത്രം, സ്വയം നിയന്ത്രിക്കുക’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വേഗത ആവേശമല്ല, ആവശ്യം മാത്രം

മനുഷ്യന്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും. ചലനം ജീവന്റെ ലക്ഷണമാണ്. ശരീരചലനത്തിന്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളില്‍ വര്‍ത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിന്റെ വേഗത ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തില്‍ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്.

മനസ്സിന്റെ വേഗതയ്‌ക്കൊപ്പമെത്താനുള്ള പ്രാഥമിക’യന്ത്രം’ സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോള്‍ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോര്‍ വാഹനങ്ങള്‍ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങള്‍ മാത്രമാണ് വാഹനങ്ങള്‍.

പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങള്‍ക്കനുസൃതമായി വിവിധ സാങ്കേതികതകള്‍ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളില്‍ കരമാര്‍ഗ്ഗമുള്ള മോട്ടോര്‍ വാഹനങ്ങള്‍ പക്ഷെ, മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിന്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാല്‍തന്നെ അതിന്റെ ചാലകമാദ്ധ്യമത്തില്‍ മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല.

ഇന്നു പക്ഷെ വാഹനങ്ങള്‍, യാത്രകള്‍, ആവശ്യങ്ങള്‍, ആവേശം ഒക്കെ ഏറിയതിന്റെ ഫലമായി അപകടജീവഹാനികള്‍ അനിയന്ത്രിതമായപ്പോള്‍ മോട്ടോര്‍ വാഹനങ്ങളുടെ മാദ്ധ്യമമായ റോഡുകള്‍ക്ക് നിയതരൂപവും നിയന്ത്രണോപാധികളും സുരക്ഷാമാനദണ്ഡങ്ങളും അനിവാര്യമായി. വ്യക്തിനിയന്ത്രിതമായ ഈ ഗതികോര്‍ജ്ജയന്ത്രത്തിന്റെ സുഗമനവും സുരക്ഷയും വാഹനതരമനുസരിച്ച് സാരഥിയുടെ പ്രവൃത്തികളിലും മനോനിലയിലും മാത്രമാണധിഷ്ഠിതവും.

വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിര്‍ഭാഗ്യവശാല്‍ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്.

ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിംഗ്. റോഡ്മാര്‍ക്കിംഗുകള്‍, വേഗനിയന്ത്രണചട്ട ള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.