മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തം അതിജീവിച്ച കുട്ടികൾക്കുള്ള സൈക്കിളുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കൈമാറി. കാലടി സ്വദേശികളായ എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളാണ് സൈക്കിൾ നൽകിയത്. 8, 11, 16 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 27 സൈക്കിളുകളാണ് മന്ത്രി കെ രാജൻ കുട്ടികൾക്ക് വിതരണം ചെയ്തത്. കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളായ ഷിഹാബ് പറേലി, ഷമീർ കാലടി, ജോൺസൺ കന്നപ്പിള്ളി, പി.എ അനീഷ്, ബൈജു പറപ്പിള്ളി, വിനീഷ് നദാലിയ എന്നിവർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍