പെരിക്കല്ലൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള
എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് സംഘവും, വയനാട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണനും സംഘവും പെരിക്കല്ലൂരിൽ നടത്തിയ സംയുക്ത പരിശോധനയിൽ 500 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യാനക്കൽ കൊടിയാങ്ങൾ വീട്ടിൽ ഫിറോസ് (47) ആണ് അറസ്റ്റിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.ഡി സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം.സി, സുമേഷ് വി.എസ്, അർജുൻ.കെ, ഷിൻ്റോ സെബാസ്റ്റ്യൻ, ബാബു ആർ. സി, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് തുടങ്ങിയവ രും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്