ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന- ഗാർഹിക പീഡന നിരോധന ദിനം ആചരിച്ചു. കളക്ട്രേറ്റിൽ നടന്ന ചടങ്ങ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്ത്രി സുരക്ഷയും സ്ത്രീകൾക്കെതിരായ അതിക്രമം നേരിടാനുള്ള ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ കുറിച്ച് സാമൂഹിക അവബോധം ശക്തപ്പെടുത്തണമെന്നും അക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും ഉയിർത്തെഴുന്നേൽക്കാനും പെൺകുട്ടികൾ പ്രാപ്തരാകണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സുൽത്താൻ ബത്തേരി ഐ.സി.ഡി.എസിനു കീഴിലെ നൂൽപ്പുഴ പഞ്ചായത്ത് അംഗൺവാടി ജീവനക്കാർ ‘പെൺകരുത്ത്’ സ്കിറ്റ് അവതരിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പദ്ധതിയായ സഖി -വൺ സ്റ്റോപ്പ് സെന്ററിന്റെ ജീവനക്കാർ സേവനങ്ങൾ പരിചയപ്പെടുത്തുന്ന സ്കിറ്റും അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ.നിസ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി സൈന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ