ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29
ആശുപത്രി കെട്ടിടങ്ങൾ.
നാല് പ്രധാന ആശുപത്രികൾ,
രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ,
23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ്
നവീകരണം പൂർത്തിയാക്കിയത്.
25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 പ്രധാന ആശുപത്രികൾ എന്നിങ്ങനെ 33 ആരോഗ്യ സ്ഥാപനങ്ങളാണ് പദ്ധതി പ്രകാരം നവീകരിക്കേണ്ടത്.
ഇതിൽ പ്രധാന ആശുപത്രികളിൽ (കൽപ്പറ്റ ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ) 100 ശതമാനം നവീകരണ പ്രവൃത്തി പൂർത്തിയായപ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ 92 ശതമാനവും ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ 50 ശതമാനവുമാണ് നവീകരണം പൂർത്തിയാക്കിയത്.

സെപ്റ്റംബറോടെ
ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം 75 ശതമാനം
പൂർത്തിയാക്കലാണ് ലക്ഷ്യം.

ആർദ്രം പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി നടപ്പാക്കുന്ന,
ഹബ് ആൻഡ് സ്പോക്ക്
ശൃംഖല സജ്ജമാക്കുന്ന നിർണയ ലാബ് നെറ്റ്‌വർക്ക് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയായി. ആകെ 35 സ്ഥാപനങ്ങളെയാണ്
നിർണയ ലാബ് നെറ്റ്‌വർക്ക് പ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്.

ആർദ്രം പദ്ധതിയിൽ തന്നെ
ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണവും ജില്ലയിൽ 100 ശതമാനം പൂർത്തിയായി.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന നല്ലൂർനാട് അംബേദ്കർ സ്മാരക ട്രൈബൽ ആശുപത്രി, മേപ്പാടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം, പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ.

ആർദ്രം വാർഷിക ആരോഗ്യ പരിശോധന ഒന്നാംഘട്ടത്തിൽ
ജില്ലയിൽ 100 ശതമാനം സർവേ പൂർത്തിയായി.
30 ന് മുകളിൽ പ്രായമുള്ള 4,14,195 പേരിലാണ് പരിശോധന നടത്തിയത്.
ഇതിൽ 90,062 പേരിൽ ജീവിതശൈലി രോഗ സാധ്യതയും 27,715 പേരിൽ
പുതുതായി രക്താതിമർദ്ദവും 2,786 പേരിൽ പുതുതായി പ്രമേഹവും കണ്ടെത്തി.

രണ്ടാംഘട്ടത്തിൽ 30ന് മുകളിൽ പ്രായമുള്ള
93 ശതമാനം പേരിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ 1,52,102 പേരിൽ ജീവിതശൈലി രോഗ സാധ്യതയും 27,374 പേരിൽ
പുതുതായി രക്താതിമർദ്ദവും 2,477 പേരിൽ പുതുതായി പ്രമേഹവും കണ്ടെത്തി. വാർഷിക ആരോഗ്യ പരിശോധനയിൽ മറ്റ് ജില്ലകളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് വയനാട്.

സ്വകാര്യതയ്ക്ക് ‘പുല്ലുവില’യാണോ ആപ്പിൾ നൽകുന്നത്? ആപ്പ്‌സ്റ്റോറിൽ നിന്ന് ഡേറ്റിങ് ആപ്പുകൾ ഔട്ട്

ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്വൈറല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടീ, ടീഓണ്‍ഹര്‍ എന്നിവ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. യൂസര്‍ പ്രൈവസിയിലും

എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത്രക്കാരൻ, 23 വർഷത്തിന് ശേഷം 35000 രൂപ നഷ്ടപരിഹാരം

എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി. പരാതിപ്പെട്ട യാത്രക്കാരന് 23 വർഷത്തിന് ശേഷം 35000 രൂപ നഷ്ടപരിഹാരം ലഭിച്ചു. 2002 ജൂലൈ 19-ന്, അദ്ദേഹം തന്റെ അഭിഭാഷകൻ വഴി ഒരു വക്കീൽ

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതീക്ഷ, ഓഹരി വിപണിയിൽ മുന്നേറ്റം; സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു.

ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ സ്വർണം. മൂംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ

അഡ്‌ലെയ്ഡിലെ കിംഗ് ധോണി തന്നെ; ആ ചരിത്രനേട്ടം കോഹ്‌ലി ഇനിയൊരിക്കലും എത്തിപ്പിടിക്കില്ല

തുടർച്ചയായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി പൂജ്യത്തിന് പുറത്തായി. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ വെറും

ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും എത്തും, ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം; അതിദാരിദ്ര്യ മുക്തമായി കേരളം, നവംബർ 1ന് പ്രഖ്യാപനം

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കൽക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ

ഡൗൺലോഡും ചെയ്യേണ്ട ഫോട്ടോ ക്ലിക്കും ചെയ്യണ്ട, ഇഷ്ട ചിത്രം സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ദിവസേന വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചില്ലെങ്കിൽ മെറ്റയ്‌ക്കൊരു സുഖവുമില്ലെന്ന് തന്നെ പറയേണ്ടി വരും. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.